ബൾഗേറിയൻ ഫുട്ബോൾ ഇതിഹാസം ദിമിതർ ബെർബറ്റോവ് ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ബെർബ തന്റെ ഫുട്‌ബോൾ കരിയറിന് അവസാനം കുറിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ബെർബറ്റോവിന്റെ കരിയറിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 2018 ൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചതിന് ശേഷം ബെർബ പിന്നീട് മറ്റൊരു ക്ലബ്ബിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടില്ല.
ബയേർ ലെവർകൂസൻ,ടോട്ടെൻഹാം,യുണൈറ്റഡ്,മൊണാക്കോ, പവോക് എന്നീടീമുകളിൽ കളിച്ചിട്ടുണ്ട് ബെർബ. 2 പ്രീമിയർ ലീഗ്, 2 ലീഗ് കപ്പ്, 2 കമ്യുണിറ്റി ഷീൽഡ്, 1 ക്ലബ്ബ് ലോകകപ്പ് കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്. പരിശീലകൻ ഡേവിഡ് ജെയിംസിനെ വിമർശിച്ചാണ് സൂപ്പർ താരം ബെർബ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഡേവിഡ് ജയിംസിന്റെ “ചിപ്പ് ദി ബോൾ റ്റു ദി സ്ട്രൈക്കഴ്സ് ചെസ്റ്റ്” സ്ട്രേറ്റജി ശുദ്ധ മണ്ടത്തരം ആണെന്ന് തുറന്നു പറഞ്ഞിരുന്നു ബെർബ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ബെർബ യുണൈറ്റഡിലെ കോച്ചിംഗ് സ്റ്റാഫായിരുന്ന റെനെ മുള്ളൻസ്റ്റീനിനൊപ്പമാണ് 2017ൽ മഞ്ഞപ്പടയിൽ എത്തുന്നത്.