ഇന്നലെ ബാഴ്സലോണയെ കോപ്പ ഡെൽ റേയിൽ വെള്ളം കുടിപ്പിക്കുകയായിരുന്നു ഇബിസ. 72 മിനുട്ടോളം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ന് വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ 9ആം മിനുട്ടിൽ ആയിരുന്നു ബാഴ്സലോണയെ ഞെട്ടിച്ച് ഗോൾ ഇബിസ നേടിയത്. ഒരു ഘട്ടത്തിൽ മിശിഹ ഇല്ലാതെ ഇറങ്ങിയ ബാഴ്സ ഒരു ഘട്ടത്തിൽ തോൽക്കുമെന്ന് വരെ ആരാധകർ കരുതിയിരുന്നു. ഒടുവിൽ ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് കറ്റലന്മാർക്ക് തുണയായത്.
അതേ സമയം കുഞ്ഞൻ മാരായ ഇബിസയിൽ ഒരു മുൻ ഐഎസ്എൽ താരമുണ്ട്. മെസ്സിയേയും ബാഴ്സയേയും വെള്ളം കുടിപ്പിച്ച ടീമിൽ ഐഎസ്എൽ താരവുമുണ്ടായുരുന്നു. മറ്റാരുമല്ല എടികെയുടെ കൂടെ രണ്ട് കൊല്ലം ഐഎസ്എൽ കളിച്ച ഹാവി ലാറ. വേറെ ലെവലായി ഇന്ത്യൻ ഫുട്ബോൾ. കൊൽക്കത്തക്ക് വേണ്ടി 33 കളിയിൽ ബൂട്ടണിഞ്ഞ ഈ മധ്യനിര താരം 4 ഗോലുകളും നേടിയിട്ടുണ്ട്. ഐഎസ്എല്ലിന്റെ ഖ്യാതി വാനോളം ഉയരുകയാണെന്ന് പറയാതെ വയ്യ.