അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിലേത്തി. 20 ലക്ഷം രൂപയോളം മുടക്കിയാണ് ഗോകുലത്തിന്റെ സൂപ്പർ താരത്തെ മഞ്ഞപ്പട സ്വന്തമാക്കിയത്. സഹൽ അബ്ദുൾ സമദ്, രാഹുൽ കെപി എന്നിവർക്കൊപ്പം ഇനി അർജ്ജുൻ ജയരാജും ബ്ലാസ്റ്റേഴ്സിന്റെ അക്രമണം നയിക്കും. ഇന്ത്യൻ ആരോസിന്റെ ലോകകപ്പ് താരം രാഹുൽ കെപിയെയും ഷിബിൻ രാജിനേയും രഹ്നേഷിനേയും ടീമിൽ എത്തിച്ചതിനു പിന്നാലെ ഗോകുലം കേരള എഫ്സിയുടെ യുവതാരം അർജുൻ ജയരാജിനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നു.
കേരളത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മദ്ധ്യനിരതാരമാണ് അര്ജുന്. അർജുൻ ജയരാജിന്റെ വരവ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിരയ്ക്ക് ഏറെ ഗുണം ചെയ്യും. മഞ്ചേരി സ്വദേശിയായ അർജുൻ ഇപ്പോൾ ഗോകുലത്തിന്റെ അവിഭാജ്യഘടകമായിരുന്നു.
-Advertisement-