കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, റഫറി തന്നെ ശരിയെന്ന് വിധിച്ച് എഐഎഫ്എഫ്

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി റഫറി തന്നെ ശരിയെന്ന് വിധിച്ച് എഐഎഫ്എഫ്. ഇന്ന് ചേർന്ന നിർണായക കൗൺസിലിലാണ് ഈ തീരുമാനം ഉണ്ടായത്. കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവും കൗൺസിൽ തള്ളി. റഫറിയുടെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനാൽ റഫറിക്കെതിരെ നടപടി ഉണ്ടാവില്ല. കേരള ബ്ലാസ്റ്റേഴ്സിന് എതിരെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കും.

റഫറിയെ വിലക്കണം, കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരം വീണ്ടും നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് AIFF ന് കേരള ബ്ലാസ്റ്റേഴ്സ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബെംഗളൂരുവും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന് മുന്നീടിയായി ഈ തീരുമാനം എടുക്കനാണ് AIFFനോട് കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത്. റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കാൻ ശക്തമായ വാദവും കേരള ബ്ലാസ്റ്റേഴ്സ് ഉന്നയിച്ചിരുന്നു. എന്നാൽ ഇത് എ ഐ എഫ് എഫ് പരിഗണിച്ചില്ല. ബെംഗളൂരുവുമായുള്ള കളിയിൽ വിവാദ ഫ്രീ കിക്ക് ഗോളിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശമനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിട്ടിരുന്നു

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here