ലോക ഫുട്ബോളിൽ ആറാം തവണയും ബാലൻ ദി ഓർ നേടി ചരിത്രമെഴുതി ലയണൽ മെസ്സി. കിരീടപ്പോരാട്ടത്തിൽ യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലിവർപൂളിന്റെ വിർജിൽ വാൻഡൈക്കിനേയും പുറന്തള്ളിയാണ് ബാഴ്സയുടെ മിശിഹാ ഈ നേട്ടം സ്വന്തമാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ച് ബാലൻ ദി ഓർ എന്ന നേട്ടത്തെയാണ് ഇതോടെ മെസ്സി പഴങ്കഥയാക്കിയത്. പതിവ് പോലെ ഇത്തവണയും റൊണാൾഡോ ചടങ്ങിനെത്തിയിരുന്നില്ല.
-Advertisement-