ബാഴ്സലോണയുടെ ആരാധകർക്ക് ആശ്വാസം. ലയണൽ മെസ്സി ഒരു വർഷം കൂടി ബാഴ്സലോണയിൽ തുടരും. ദീർഘമായ ചർച്ചകൾക്ക് ഒടുവിലാണ് ഈ തീരുമാനം മെസ്സി എടുത്തത്. മെസ്സിക്ക് ബാഴ്‌സലോണ വിടണമെങ്കിൽ മെസ്സിയുടെ റിലീസ് ക്ലോസ് ആയ 700 മില്യൺ തുക നൽകിണമെന്ന ബാഴ്‌സലോണയുടെ വാദത്തിനാണ് ലാ ലീഗ പിന്തുണമായി എത്തിയിരുന്നു. മെസ്സിയുടെ പിതാവും ലാലിഗയും തമ്മിൽ തുടർച്ചയായ വാക്ക്പോരും ഉണ്ടായിരുന്നു.
ഇതോടെ മെസ്സി – ബാഴ്‌സലോണ പ്രശ്നം അവസാനിക്കുകയാണ്. ലാ ലീഗയുടെ പിന്തുണയും ബാഴ്‌സലോണക്ക് ലഭിച്ചതോടെ മെസ്സിക്ക് ഫ്രീ ട്രാൻസ്ഫറിൽ മറ്റൊരു ടീമിലേക്ക് പോവാനുള്ള സാധ്യത കുറയുകയും ചെയ്തു. ഇതിനെ ഒക്കെ തുടർന്നാണ് ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചത്.
-Advertisement-