ലൂക മോഡ്രിച് ബാലൻ ഡിയോർ. സ്വന്തമാക്കി. ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള പുരസ്കാരവും മോഡ്രിച് നേടിയിരുന്നു. ഇന്ന് ഫ്രാൻസിൽ പ്രഖ്യാപിച്ച അവാർഡിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടതും മോഡ്രിചിന് തന്നെ ആയിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും അല്ലാത്ത താരത്തിന് ബാലൻ ഡിയോർ പുരസ്കാരം സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും മോഡ്രിച് സ്വന്തമാക്കിയിരുന്നു .
റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്ന നേട്ടത്തിൽ എത്തിച്ചതിൽ പ്രധാന പങ്ക് മോഡ്രിചിനായിരുന്നു. മോഡ്രിച്. ക്രിസ്റ്റ്യാനോ റൊണാൾഡോ, എമ്പപ്പെ, ഗ്രീസ്മെൻ, വരാനെ, മെസ്സി, സലാ തുടങ്ങി പ്രമുഖരെയെല്ലാം പിന്തള്ളിയാണ് മോഡ്രിച് ഈ പുരസ്കാരം സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ രാജ്യത്തിനും ക്ലബിനുമായു നടത്തിയ അത്ഭുത പ്രകടനം ആണ് മോഡ്രിചിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. ലോകകപ്പിൽ ആരും പ്രതീക്ഷിക്കാത്ത കുതിപ്പിലൂടെ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കാനും മോഡ്രിച്ചിനായി.