പ്രളയക്കെടുതി വലച്ചു, പരിശീലന ക്യാമ്പ് ഗുജറാത്തിലേക്ക് മാറ്റി മഞ്ഞപ്പട

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് കേരള ജനത. കേരളം ജനതയെ പോലെ തന്നെ മഞ്ഞപ്പടയെയും ബാധിച്ചിരിക്കുകയാണ് പ്രളയക്കെടുതി. പുതിയ സീസണിനായുള്ള പരിശീലനം ആഗസ്ത് ഇരുപത്തിനാണ് കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിക്കാനിരുന്നത്. എന്നാൽ പ്രളയക്കെടുതിയെ തുടർന്ന് പരിശീലന ക്യാമ്പ് മാറ്റിയിരിക്കുകയാണ്.

ഗുജറാത്തിലെ അഹമ്മദാബാദിലേക്കാണ് മഞ്ഞപ്പട ബേസ് മാറ്റിയത്.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്സ് ഹബ്ബുകളിൽ ഒന്നാണ് അഹമ്മദാബാദിലെ ട്രാൻസ്റ്റേഡിയ . ഇന്ത്യയിലെ ആദ്യത്തെ കൺവെർട്ടിബിൾ സ്റേഡിയമായ ട്രാൻസ്റ്റേഡിയയിലെ പരിശീലനം മഞ്ഞപ്പടയ്ക്ക് ടൂർണമെന്റിൽ മുതൽക്കൂട്ടാകും. വിശാലമായ ഫുട്ബോൾ ഗ്രൗണ്ടാണ് ട്രാൻസ്റ്റേഡിയയുടെ ആകർഷണം. 2016ൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മത്സരങ്ങൾക്ക് പോയ തായ്‌ലൻഡ് തന്നെയാവും ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ മത്സരങ്ങൾക്ക് പോവുക

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here