പുതിയ സീസണിൽ പുതിയ ജേഴ്സിയും തീം സോങ്ങുമായി തയ്യാറെടുക്കുകയാണ് ഗോകുലം കേരള എഫ്സി. ഒക്ടോബർ 20ന് കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് തീം സോങ്ങിന്റെയും ജേഴ്സിയുടെയും പ്രകാശനം നടക്കുക. മുൻ സീസണിലെ ജേഴ്സി പാർട്ട്ണർ കൈസാൻ തന്നെയാണ് ഇത്തവണയും ഗോകുലത്തിനൊപ്പം.
ഗോകുലത്തിനായി തീം സോംഗ് ഒരുക്കുന്നത് മലയാളത്തിലെ പ്രമുഖ സംഗീത ബാൻഡ് ആയ തൈക്കുടം ബ്രിഡ്ജ് ആണ്. ഒക്ടോബർ 20ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ ആരാധകർക്കൊപ്പം ആഘോഷിക്കാൻ മലയത്തിന്റെ സ്വന്തം തൈക്കുടം ബ്രിഡ്ജും കാണും.
-Advertisement-