ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ എ.ടി.കെയെ നേരിടുന്നതിനായി മഞ്ഞപ്പട കൊല്‍ക്കത്തയിലെത്തി. ശനിയാഴ്ച രാത്രി 7.30 നാണ് ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലുള്ള ഉദ്ഘാടനമത്സരം. ദാദയുടെ നാട്ടിൽ ചെന്ന് ദാദയുടെ ടീമിനെ തകർക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. കഴിഞ്ഞ ദിവസം ടീമിന്റെ പുതിയ ഗുഡ്‌വില്‍ അംബാസഡറായ മോഹന്‍ലാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്സി പുറത്തിറക്കിയിരുന്നു. ഈ ചടങ്ങിന് ശേഷമാണ് ടീം കൊൽക്കത്തയിലേക്ക് തിരിച്ചത്.
അതെ സമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ വർണാഭമായ തുടക്കത്തിന്റെ മേൽ കാർമേഘത്തിന്റെ കരിനിഴലാണ് വീണു കൊണ്ടിരിക്കുന്നത്. ദാദയുടെ നാട്ടിൽ കട്ട കലിപ്പ് മഴയാണ് ഇപ്പോൾ പെയ്യുന്നത്. ആദ്യ അങ്കം തന്നെ മഴമുടക്കുന്നത് സൂപ്പർ ലീഗിനെ ബാധിക്കുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. മഴ കനത്താൽ കൊൽക്കത്തയിൽ എത്തിച്ചേരുന്ന ആരാധകരുടെ എന്നതിൽ കുറവ് വരുമെന്ന പേടിയും ഐഎസ്എൽ അധികൃതർക്കുണ്ട്.