ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ തീ പാറും കളി ലോഡിംഗ്. മലയാളികളുടെ ആവേശമായ കേരള
ബ്ലാസ്റ്റേഴ്സ് ടീം ഇന്ത്യക്കെതിരെ ഇറങ്ങുന്നു. സെപ്റ്റംബറിലെ ഇന്ത്യൻ ക്യാമ്പിന്റെ സമയത്ത് ആകും ഫ്രണ്ട്ലി നടക്കുക. സെപ്റ്റംബർ 18നോ 19നോ ഈ മത്സരം നടക്കും. ഇന്ത്യ വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നതിന് മുന്നെ ഐതിഹാസിക പോർട്ടത്തിന് കളമൊരുങ്ങും.
ഇന്ത്യയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ മത്സരം വേണം എന്ന് ഇവാൻ വുകമാനോവിച് ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ ഇന്ത്യൻ പരിശീലകൻ സ്റ്റിമാചും ഈ ആവശ്യത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു.
-Advertisement-