ചെന്നൈ സിറ്റിക്കെതിരെ പൊരുതി തോറ്റ് ഗോകുലം കേരളം എഫ്‌സി . രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലത്തെ ചെന്നൈ സിറ്റി പരാജയപ്പെടുത്തിയത്. കോഴിക്കോട് സ്വന്തം കാണികൾക്ക് മുന്നിൽ ഗോകുലത്തിന്റെ ആദ്യ ഐ ലീഗ് ആദ്യ പരാജയമാണിത്. അനീർ മൊഹിയിദ്ദീൻ, രാജു, മാൻസി എന്നിവർ ചെന്നൈ സിറ്റിക്കായി ഗോളടിച്ചു. വി പി സുഹൈർ, ജർമ്മൻ എന്നിവരാണ് ഗോകുലത്തിന്റെ ഗോളുകൾ നേടിയത്.
ഇന്നത്തെ ജയത്തോടെ ഏഴു പോയന്റുമായി ചെന്നൈ സിറ്റി ലീഗിൽ ഒന്നാമത് എത്തി. മൂന്ന് മത്സരങ്ങളിൽ നിന്നായി 9 ഗോളുകൾ ചെന്നൈ സിറ്റി അടിച്ചു കൂട്ടി. ഗോകുലത്തിന്റെ സ്റ്റാർ സ്ട്രൈക്കറായ അന്റോണിയോ ജർമ്മൻ പെനാൽറ്റിയിലൂടെ മൂന്നാം മിനുട്ടിൽ തന്നെ ഗോകുലത്തിനു ലീഡ് നേടിക്കൊടുത്തിരുന്നു. എന്നാൽ പിന്നീട് ആ ലീഡ് ഡിഫൻഡ് ചെയ്യാൻ ഗോകുലത്തിനായില്ല. ആദ്യ പകുതിയിൽ തന്നെ ലീഡ് നേടിയ ചെന്നൈ സിറ്റി വിജയത്തിലേക്ക് കുതിച്ചു.
-Advertisement-