ചെന്നെയിന്റെ വണ്ടർ കിഡിനെ ടീമിലെത്തിച്ച് ഗോകുലം

ചെന്നെയിന്റെ വണ്ടർ കിഡ് ബാവോറിങ്ഡാവോ ബോഡോ ഇനി ഗോകുലം കേരള എഫ്സിയിൽ. ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ആണ് താരം ഗോകുലത്തിലേക്ക് എത്തുന്നത്. ഇതാദ്യമായല്ല താരം ഐ ലീഗിൽ കളിക്കുന്നത്. 18കാരനായ ബോഡോ മുമ്പ് മിനേർവ പഞ്ചാബിലും വായ്പാടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ചെന്നെയിന് വേണ്ടി അരങ്ങേറിയ ബോഡോ ഐ എസ് എല്ലിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ ബോഡോ കളിയാരംഭിക്കുന്നത്. ഇന്ത്യയുടെ അണ്ടർ 19 ടീമിലംഗമാണ് ബോഡോ .

-Advertisement-

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here