ഐ ലീഗിൽ ഗോകുലം കേരള എഫ്‌സി – റിയൽ കാശ്മീർ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു. ഗോകുലത്തിനു വേണ്ടി പ്രീതവും റിയൽ കാശ്മീരിനായി സുർചന്ദ്ര സിങ് ഗോൾ നേടി.
ആദ്യ പകുതിയിൽ ഗോകുലം മുന്നിലെത്തി. പ്രീതം നേടിയ ഗോളിനാണ് ഗോകുലം ലീഡ് പിടിച്ചത്. അർജുൻ ജയരാജന് ഗോളിന് വഴിയൊരുക്കിയത്. കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി തകർപ്പൻ പ്രകടനമാണ് ഗോകുലം പുറത്തെടുത്തത്. ഇന്ന് ടീമിൽ എത്തിച്ച ജോയൽ സണ്ടേ ഗോകുലത്തിനു വേണ്ടി ഇറങ്ങിട്ടുണ്ട്.
രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച റിയൽ കാശ്മീർ തുടർച്ചയായി ഗോകുലത്തെ ആക്രമിച്ചു. തുടർച്ചയായ അറ്റാക്കിങ് ഫുട്ബാളിനോടുവിൽ 69ആം മിനിറ്റിൽ സുർചന്ദ്ര സിങ്ങിലൂടെ റിയൽ കാശ്മീർ സമനില ഗോൾ നേടി.
-Advertisement-