ഗോകുലം കേരള എഫ്സിയുടെ പരിശീലക സ്ഥാനത്തേക്ക് ബിനോ ജോർജ്ജ് വീണ്ടും തിരിച്ചെത്തി. സ്പാനിഷ് പരിശീലകനായ ഫെർണാണ്ടോ വരേല ഗോകുലവുമായുള്ള കരാർ അവസാനിപ്പിച്ച് ക്ലബ് വിട്ടിരുന്നു. വരുന്ന സീസണിൽ ബിനോ ജോർജ്ജ് ഗോകുലത്തിന്റെ അമരക്കാരനാവും. കഴിഞ്ഞ സീസണിൽ ഗോകുലം കേരളയുടെ മികച്ച പ്രകടനത്തിന് പിന്നിൽ ബിനോ ജോർജ്ജിന്റെ തന്ത്രങ്ങൾ ആയിരുന്നു.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ഐലീഗിൽ ഏഴാം സ്ഥാനം സ്വന്തമാക്കാൻ ഗോകുലത്തിനായിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ മിനേർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരെ പരാജയപ്പെടുത്താൻ ബിനോയുടെ കീഴിൽ ഗോകുലം കേരള എഫ്‌സിക്ക് സാധിച്ചിരുന്നു.
-Advertisement-