കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് കേരള ജനത. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ പരിശ്രമിക്കുകയാണ് എല്ലാവരും. ഇവര്‍ക്ക് വേണ്ട സഹായം ആവശ്യപ്പെട്ട് വന്നിരിക്കുകയാണ് മഞ്ഞപ്പടയുടെ നായകന് സന്ദേശ് ജിങ്കൻ. ബ്ലാസ്റ്റേഴ്സ് ആരാധകരോടാണ് ക്യാപ്റ്റൻ സഹായം അഭ്യര്‍ത്ഥിച്ചത്. മുൻ സമൂഹ മാധ്യമങ്ങളിലൂടെ പരിശീലകന് ഡേവിഡ് ജെയിംസും ഇക്കാര്യം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഏവരും ഒന്നിക്കണമെന്ന് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിന്റെ എഫ്ബി പേജിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതീക്ഷ കൈവിടാതെ ധൈര്യത്തോടെയിരിക്കുക. എല്ലാവരും രക്ഷാപ്രവര്‍ത്തകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കുക. ഭക്ഷണം, വസ്ത്രങ്ങള്‍, താമസസൗകര്യം തുടങ്ങിയ അവശ്യസഹായങ്ങള്‍ ഒരുക്കാന്‍ ഏവരും ഒന്നിക്കുക എന്നും കേരള ജനതയോട് ക്യാപ്റ്റൻ ആവശ്യപ്പെട്ടു.