കാത്തിരിപ്പിനവസാനം, മരണമാസ് ജേഴ്‌സിയുമായി ഗോകുലം കേരള എഫ്‌സി

ഗോകുലം ആരാധകരുടെ കാത്തിരിപ്പിനവസാനമായി. പുതിയ സീസൺ മരണമാസ് ജേഴ്‌സിയുമായി തുടങ്ങാൻ ഗോകുലം കേരള എഫ്‌സി. കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിൽ ആയിരുന്നു ഗോകുലം ജേഴ്സി പ്രകാശനം നടത്തിയത്. കഴിഞ്ഞ സീസണിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ഇത്തവണ ജേഴ്‌സി ഒരുക്കിയത്. ഇറ്റാലിയൻ ക്ലബ് റോമയുടെ ജേഴ്‌സിയുമായി സാമ്യമുണ്ട് ഗോകുലത്തിന്റെ ജേഴ്‌സിക്ക്.

ഗോകുലം കേരള എഫ്‌സി ഉടമ ഗോകുലം ഗോപാലനാണ് ജേഴ്‌സി പുറത്തിറക്കിയത്. ഹോം കിറ്റ് ഉൾപ്പെടെ നാല് കിറ്റുകളാണ് ഗോകുലം പുറത്ത് ഇറക്കുന്നത്. കിറ്റിൽ ഇന്ത്യൻ ഫുട്ബോളിന് പിന്തുണ നൽകി കൊണ്ട് ഇന്ത്യ എന്ന എഴുത്തും ചേർത്തിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here