ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരം സമനിലയിൽ. ഗോൾ രഹിതമായ സമനിലയിലാണ് ഏഷ്യയിലെ ഫുട്ബോൾ ശക്തികൾ പിരിഞ്ഞത്. 21 വർഷങ്ങൾക്ക് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. ചൈനയിലെ സുസു ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.
13 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യക്ക് ശക്തരായ ചൈന കടുത്ത വെല്ലുവിളി സൃഷ്ട്ടിച്ച്. ചൈനയിൽ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിച്ചെങ്കിലും ഇന്ത്യയെ പരാജയപ്പെടുത്താൻ അത് മാത്രം മതിയായിരുന്നില്ല. ലോകകപ്പ് ജേതാവായ പരിശീലകൻ മാഴ്‌സെലോ ലിപ്പിക്ക് കീഴിലാണ് ചൈന ഇന്നിറങ്ങിയത്.
മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കൈവശം വെച്ചത് ചൈന ആയിരുന്നെങ്കിലുംഇന്ത്യ മത്സരത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു. . രണ്ടാം പകുതിയിൽ ചൈനയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചതും ചൈനക്ക് തിരിച്ചടിയായി. ഗോൾ വഴങ്ങാതിരുന്ന ഇന്ത്യയുടെ മികച്ച പ്രകടനമാണ് ഇന്ന് നമ്മൾ കണ്ടത്.