ഏഷ്യൻ കപ്പിലെ തിരിച്ചടി, കോൺസ്റ്റന്റൈൻ ഇന്ത്യൻ കോച്ച് സ്ഥാനം രാജിവെച്ചു

ഇന്ത്യ ബഹ്രിനോട് പരാജയപ്പെട്ട് ഏഷ്യൻ കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനം സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവച്ചു. ഈ മാസം അവസാനം വരെ ആയിരുന്നു കോച്ചിന്റെ കരാർ. തോൽവിയുടെ ഭാരമുണ്ടെങ്കിലും അഭിമാനത്തോടെയാണ് കോൺസ്റ്റന്റൈൻ പടിയിറങ്ങുന്നത്.

2015ൽ ആയിരുന്നു കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173ആം റാങ്കിൽ ഉണ്ടായിരുന്ന ഇന്ത്യയെ 96ആം റാങ്ക് വരെ എത്തിക്കാൻ അദ്ദേഹത്തിനായി. ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യതയും കോൺസ്റ്റന്റൈൻ നേടിക്കൊടുത്തു. ടീം സെലെക്ഷനും പക്ഷപാതവും ഏറെ വിവാദങ്ങൾ വിളിച്ച് വരുത്തിയെങ്കിലും ഇന്ത്യൻ ഫുട്ബോളിന് പുതിയ മുഖം നൽകിയാണ് കോൺസ്റ്റന്റൈൻ പടിയിറങ്ങുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here