ഇവാൻ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയിൽ

ഉക്രയ്‌നിൽ നിന്നുള്ള മധ്യനിര താരം ഇവാൻ കലിയൂഷ്‌നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌ സി. കലിയൂഷ്‌നിയുമായി കരാർ ഒപ്പിട്ട വിവരം ക്ലബ്ബ്‌ സന്തോഷപൂർവം പ്രഖ്യാപിച്ചു. എഫ്‌കെ ഒലക്‌സാണ്ട്രിയയിൽനിന്ന്‌ വായ്‌പാടിസ്ഥാനത്തിലാണ്‌ യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്‌.

ഇരുപത്തിനാലുകാരനായ ഇവാൻ ഉക്രയ്‌ൻ ക്ലബ്ബ്‌ മെറ്റലിസ്‌റ്റ്‌ ഖാർകിവിനൊപ്പമാണ്‌ തന്റെ യൂത്ത്‌ കരിയർ ആരംഭിച്ചത്‌. തുടർന്ന്‌ ഉക്രയ്‌ൻ ഭീമൻമാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു. ടീമിനായി യുവേഫ യൂത്ത്‌ ലീഗിൽ പ്രതിനിധീകരിക്കുകയും ചെയ്‌തു. മെറ്റലിസ്‌റ്റ്‌ 1925 ഖർകിവുമായി വായ്‌പാടിസ്ഥാനത്തിൽ തന്റെ സീനിയർ കരിയർ ആരംഭിച്ച അദ്ദേഹം ആദ്യ സീസണിൽ അവർക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണിൽ ഉക്രയ്‌ൻ സംഘമായ റൂഖ്‌ ലിവിനൊവിൽ വായ്‌പാടിസ്ഥാനത്തിൽ കളിച്ച്‌ അദ്ദേഹം കൂടുതൽ അനുഭവ സമ്പത്ത്‌ നേടി.

ഉക്രയ്‌ൻ ഫസ്റ്റ് ഡിവിഷനിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഊർജസ്വലനും ഓൾറൗണ്ട്‌ മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയിൽ എഫ്‌കെ ഒലെക്‌സാണ്ട്രിയയിൽ എത്തി. ക്ലബ്ബിനൊപ്പം തന്റെ മികച്ച ഫോം തുടർന്ന അദ്ദേഹം 23 മത്സരങ്ങളിൽ രണ്ട്‌ ഗോളുകളടിക്കുകയും നാല്‌ ഗോളുകൾക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന്‌ മുമ്പ്‌ ഉക്രയ്‌ൻ ലീഗ്‌ റദ്ദാക്കിയതിനാൽ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലൻഡ്‌ ടോപ്‌ ഡിവിഷൻ ക്ലബ്ബായ കെഫ്ളാവിക്‌ ഐഎഫിലും വായ്‌പാടിസ്ഥാനത്തിൽ കളിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here