ഇത് ചരിത്രം. ഇന്ന് കോഴിക്കോട് കണ്ടത് കേരള ഫുട്ബാളിന്റെ പുതിയ വസന്തം. ഗോകുലത്തിന്റെ കളി കാണാൻ എത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയേക്കാൾ ആരാധകർ. ഇന്ന് ഗോകുലത്തിന്റെ കളി കാണാൻ എത്തിയത് ഐലീഗിലെ ഈ സീസണിലെയും ഗോകുലം കേരള എഫ് സിയുടെ ചരിത്രത്തിലെയും റെക്കോർഡ് കാണികളാണ്.
മിനേർവ പഞ്ചാബും ഗോകുലവുമായുള്ള മത്സരത്തിന്റെ ഔദ്യോഗിക അറ്റൻഡൻസ് മുപ്പത്തിനായിരത്തിനും മുകളിലാണ്. ഏകദേശം 30246 പേർ. കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിനേക്കാൾ കൂടുതലാണിത്.
കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള അവസാന മത്സരം കാണാൻ എത്തിയത് ഇരുപത്തിയൊന്നായിരം പേർ. ആവറേജിലും വളരെക്കുറവാണിത്. ആരാധകരുടെ കാര്യത്തിൽ കേരള മഞ്ഞപ്പടയുടെ ഈ സീസണിലെ ഏറ്റവും മോശം റെക്കോർഡ് ആയിരുന്നു അത്.
-Advertisement-