ഗോകുലത്തിന്റെ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ഒക്ടോബർ 26 ആണ് ഐ ലീഗ് പുതിയ സീസൺ ആരംഭിക്കുക. ചെന്നൈ സിറ്റിയും ഇന്ത്യൻ ആരോസുമായിട്ടുള്ള മത്സരത്തോടെയാണ് ഐ ലീഗിന്റെ ആരംഭം. ഇരുപത്തിയേഴിനാണ് ഗോകുലം കേരള എഫ്സി കളത്തിൽ ഇറങ്ങുക.
കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ ആണ് ആദ്യ മത്സരത്തിലെ ഗോകുലത്തിന്റെ എതിരാളികൾ. ഒക്ടോബർ 31 നാണു ഗോകുലം നേരൊക്ക എഫ്സിയെ നേരിടുക . ഇത്തവണ ഐ ലീഗിന് പതിനൊന്നു ടീമുകളുണ്ടായിരിക്കും. റയൽ കാശ്മീരാണ് ഇത്തവണത്തെ പുതുമുഖങ്ങൾ.
-Advertisement-