ഇന്ത്യൻ ഫുട്ബോൾ ടീം വീണ്ടും കളത്തിലിറങ്ങുന്നു. ഇതിന് മുൻപ് 2019 നവംബറിൽ ആണ് അവസാനമായി ഇന്ത്യൻ റ്റീം കളിക്കളത്തിലിറങ്ങിയത്. ലോകകപ്പ് യോഗ്യത മത്സരങ്ങൾ ജൂണിൽ പുനരാരംഭിക്കും. ഇന്ത്യ ഇതിനായി ഉള്ള ഒരുക്കത്തിന്റെ ഭാഗമായി ഫ്രണ്ട്ലി മാച്ചുകൾ കളിക്കും. മാർച്ചിൽ രണ്ട് ഫ്രണ്ട്ലി മത്സരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
ഒമാനെതിരെയും യു എ ഇക്ക് എതിരെയുമായിരിക്കും മത്സരങ്ങൾ. രണ്ട് മത്സരങ്ങൾക്കും ദുബായ് ആകും വേദിയാവുക. മാർച്ച് 25ന് ഒമാനെയും മാർച്ച് 29ന് യു എ ഇയെയും ഇന്ത്യ നേരിടും. മാർച്ച് 15ന് ഇന്ത്യൻ ക്യാമ്പ് ആരംഭിക്കും. ഏറെ വൈകാാതെ തന്നെ ടീം പ്രഖ്യാപനവും പുറത്ത് വരും.
-Advertisement-