കേരള ബ്ലാസ്റ്റേഴ്സിനെ തോൽവിക്കാർ എന്ന് വിളിച്ച് പ്രമുഖ മാധ്യമം. കേരള ബ്ലാസ്റ്റേഴ്സ്ആരാധകർ കലിപ്പിൽ. യാതൊരു തരത്തിലുള്ള സ്പോർട്സ്മാൻഷിപ്പും കാണിക്കാതെയാണ് പ്രമുഖ മാധ്യമം കേരള ബ്ലാസ്റ്റേഴ്സിനെതിരെ പ്രിവ്യൂ എഴുതിയിട്ടുള്ളത്. ഫുട്ബോൾ ജയവും തോൽവിയും സഹജമാണെന്ന് മനസിലാക്കാൻ പോലും വിവരമില്ലാത്ത ആൾക്കാരെ സ്പോർട്സ് ഡെസ്കിലിരുത്തുമ്പോൾ ഇത്തരം കാര്യങ്ങൾ നടക്കുക സ്വാഭാവികം.
സ്ലാത്തൻ ഇബ്രാഹിമോവിച് “സുൽത്താൻ” ഇബ്രാഹിമോവിച് ആകുന്ന, ക്രിസ് ഗെയ്ലിനെ തിരിച്ചറിയാൻ സാധിക്കാത്ത മാധ്യമങ്ങളിൽ നിന്നും കൂടുതലെന്ത് പ്രതീക്ഷിക്കാൻ എന്നും ആരാധകർ പറയുന്നു. കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഈ പ്രമുഖ മാധ്യമത്തിന്റെ നീക്കത്തിനെതിരെ മറ്റൊരു കേരള ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ ആരാധക കൂട്ടായ്മ രംഗത്ത് വന്നിട്ടുണ്ട്.
-Advertisement-