നാണക്കേടിന്റെ നെറുകയിൽ കേരള ബ്ലാസ്റ്റേഴ്സ്, ഒഡീഷയും തോൽപ്പിച്ചു

നാണക്കേടിന്റെ നെറുകയിൽ കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ ഒഡീഷയും കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. ഇന്നും കേരള ബ്ലാസ്റ്റേഴ്സ് പടിക്കൽ കലമുടച്ചു. വ്യക്തമായ ലീഡ് കിട്ടിയിട്ടും കളി കയ്യിൽ നിന്നും ബ്ലാസ്റ്റേഴ്സ് കളഞ്ഞു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഒഡീഷ വിജയിച്ചത്.

ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ആണ് ഗോളടിച്ചത്. രാഹുൽ കെപിയുടെ ഹെഡ്ഡർ ഗോളാക്കി മാറ്റി ജോർദാൻ മുറേ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. വൈകാതെ കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഒരു സെൽഫ് ഗോളിൽ ഒഡീഷ ലീഡ് നേടി. ഡിയേഗോയുടെ ക്രോസ് ബ്ലാസ്റ്റേഴ്സ് വലയിൽ കയറി. എന്നാൽ കളി അവസാനിക്കാനിരിക്കെ ഒഡീഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലർ എടുത്ത ഫ്രീ കിക്ക് ഗോളായി മാറി.

രണ്ടാം പകുതിയിൽ ഒഡീഷയുടെ താണ്ഡവമായിരുന്നു. കളി തുടങ്ങി അഞ്ച് മിനുട്ടിൽ മൗറീസിയോ മൂന്നാം ഗോൾ നേടി. 60 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നോക്കുകുത്തിയാക്കി മൗറീസിയോ വീണ്ടും ഗോളടിച്ചു. ഒടുവിൽ മുറേയിടെ അസിസ്റ്റിൽ ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ ഗോളും നേടി. ഐഎസ്എല്ലിൽ ആറു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here