കടുത്ത വേദനയിലും ബ്ലാസ്റ്റേഴ്സിനെ കൈവിടാതെ കിബു വികൂന

കടുത്ത വേദനയിലും ബ്ലാസ്റ്റേഴ്സിനെ കൈവിടാതെ കിബു വികൂന. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂനയുടെ അമ്മ സ്പെയിനിൽ മരണപ്പെട്ടു. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുന്നേ ആയിരുന്നു ഈ ദുഖവാർത്ത പുറത്തു വന്നത്. ഉടൻ തന്നെ സ്പെയിനിലേക്ക് പോവാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സൗകര്യങ്ങൾ ചെയ്തെങ്കിലും ടീമിനോടൊപ്പം തുടരാനായിരുന്നു കിബു വികൂന തീരുമാനിച്ചത്.

ഇനിയുള്ള മത്സരങ്ങൾ അമ്മയുടെ ഓർമ്മയുടെ മുന്നിൽ സമർപ്പിക്കാനാണ് കിബു വികൂനയുടെ തീരുമാനം. നിലവില്‍ ഐഎസ്എല്ലില്‍ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെക്കുന്നത്. ആറ് മത്സരം കഴിയുമ്പോള്‍ മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നിൽക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here