ക്ലബ്ബിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഭിമാന പുരസരം പ്രഖ്യാപിച്ചു. അത്യാവേശവും ശബ്ദമുഖരിതവുമായ ക്ലബ്ബ് ആരാധകവൃന്ദത്തെ, അവര്‍ എവിടെയായിരുന്നാലും ക്ലബിനോടും യെല്ലോ ട്രൈബിനോടും അടുപ്പിക്കുന്ന ആപ്ലിക്കേഷനാണിത്.
ക്ലബ്ബിനെ പിന്തുണക്കുന്നവര്‍ക്കായുള്ള ഡിജിറ്റല്‍ വാഗ്ദാനങ്ങളുടെ മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കുന്നതിനായി രൂപകല്പന ചെയ്ത ആപ്ലിക്കേഷന്‍, സ്വീഡിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ഫോര്‍സ എഫ്സിയുമായി സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്. ആപ്പിള്‍, ആന്‍ഡ്രോയിഡ് സ്റ്റോറുകളില്‍ ആപ് ലഭിക്കും.
-Advertisement-