ഇന്ത്യൻ സൂപ്പർ ലീഗിൽ ദുരന്തം അവസാനിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയോട് തോറ്റത്. ഇതുബരെ ഒരു കളി പോലും ജയിക്കാത്ത ഗോവയോട് വരെ ബ്ലാസ്റ്റേഴ്സ് തോറ്റിരിക്കുകയാണ്. ഗോവക്ക് വേണ്ടി അംഗുളോ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റിരു ഗോൾ ഒർടിസ് നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസമായ ഗോൾ വിൻസന്റെ ഗോമസ് തന്നെ നേടി. ഒന്നിലധികം തവണ ഗോൾ പോസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി. എങ്കിലും 30ആം മിനുട്ടിൽ ഇഗൊർ അംഗുളോ ആയിരുന്നു ഒരു മാരക ഷോട്ടിലൂടെ ആദ്യ ഗോൾ കണ്ടെത്തിയത്. അംഗുളോയുടെ ഷോട്ടും പോസ്റ്റിൽ തട്ടി എങ്കിലും അത് വലയിലേക്ക് തന്നെ പോയി.
വീണ്ടും ഗോൾ വല കുലുക്കാൻ ഗോവക്കായി പക്ഷേ റഫറി ഓഫ് സൈട് വിളിക്കുകയായിരുന്നു. ഈ കളിയാണ് രണ്ടാം പകുതി എങ്കിൽ കൂടുതൽ ഗോൾ ബ്ലാസ്റ്റേഴ്സ് വഴങ്ങുമെന്ന് കളി കണ്ടവരെല്ലാം ഉറപ്പിച്ചിരുന്നു. അതുപ്പൊലെ തന്നെ സംഭവിച്ചു. രണ്ടാം പകുതി തുടങ്ങിയപ്പോൾ ബ്രാണ്ടന്റെ പാസിൽ നിന്ന് ഓർടിസ് ഗോളടിച്ചു. ഒടുവിൽ 90ആം മിനുട്ടിൽ വിൻസന്റെ ഗോമസിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. വൈകാതെ ചുവപ്പ് കണ്ട് കോസ്റ്റ കളത്തിന് പുറത്തേക്ക് പോയി. ഒടുവിൽ ഗോളി അൽബിനോയുടെ ഭൂലോക മണ്ടത്തരത്തിന്റെ ഭാഗമായി മൂന്നാം ഗോളും കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങി.