ഐഎസ്എല്ലിൽ മോശം പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവക്കെതിരെ ഗോളടിക്കാൻ സാധിക്കാതെ ഉളലുകയാണ് മഞ്ഞപ്പട. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് പിന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിലധികം തവണ ഗോൾ പോസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി. എങ്കിലും 30ആം മിനുട്ടിൽ ഇഗൊർ അംഗുളോ ആയിരുന്നു ഒരു മാരക ഷോട്ടിലൂടെ ആദ്യ ഗോൾ കണ്ടെത്തിയത്. അംഗുളോയുടെ ഷോട്ടും പോസ്റ്റിൽ തട്ടി എങ്കിലും അത് വലയിലേക്ക് തന്നെ പോയി.
വീണ്ടും ഗോൾ വല കുലുക്കാൻ ഗോവക്കായി പക്ഷേ റഫറി ഓഫ് സൈട് വിളിക്കുകയായിരുന്നു. ഈ കളിയാണ് രണ്ടാം പകുതി എങ്കിൽ കൂടുതൽ ഗോൾ ബ്ലാസ്റ്റേഴ്സ് വഴങ്ങും.
-Advertisement-