ഇന്ത്യ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് – ചെന്നൈയിൻ എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടുപകുതിയും ഗോളടിക്കാനാവാതെയാണ് ഇരുടീമുകളും സമനില പോയിന്റുമായി കളി അവസാനിപ്പിച്ചത്. രണ്ടാം പകുതിയിൽ ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾകീപ്പർ ആൽബിനോ ഗോമസ് തട്ടിയകറ്റിയതാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്.
ഇന്നത്തെ സമനിലയോടെ മൂന്ന് കളികളിൽ നിന്നും രണ്ട് പോയിന്റായി ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. റാഫേലിന്റെ ഷോട്ടാണ് ഹീറോ ഓഫ് ദ് മാച്ച് ആൽബിനോ ഗോമസ് തട്ടിയകറ്റിയത്.
-Advertisement-