ചെന്നൈയി‌ൻ മരണമാസ്സ്, ജെംഷദ്പൂരിനെ തകർത്ത് തുടങ്ങി

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയത്തോട്ർ തുടങ്ങി ചെന്നൈയിൻ എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജെംഷദ്പൂർ എഫ്സിയെ ചെന്നൈയിൻ പരാജയപ്പെടുത്തിയത്. അനിരുദ്ധ് ഥാപ്പയും ഇസ്മായിൽ ഗോൺസാൽവസും ചെന്നൈയിൻ എഫ്സിക്കായി ഗോളടിച്ചപ്പോൾ മുൻ ചെന്നയിൻ താരം വാൽസ്കിസാണ് ജെംഷദ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത്.

കളിയാരംഭിച്ച് 52ആം സെക്കന്റിൽ അനിരുദ്ധ് ഥാപയിലൂടെ ചെന്നൈയിൻ ലീഡ് നേടി. അപ്രതീക്ഷിതമായിരുന്നു ചെന്നൈയിന്റെ ആദ്യ ഗോൾ. ഏറെ വൈകാതെ ചാങ്ങ്തെയുടെ ഫൗൾ ചെന്നൈയിന് വീണ്ടും ഗോളടിക്കാനുള്ള അവസരമായി. പെനാൽറ്റി എടുത്ത ഇസ്മായിൽ ഗോൺസാൽവെസ് ലക്ഷ്യം കണ്ടു. എന്നാാൽ ആദ്യ പകുതി അവസാനിക്കും മുൻപേ വാൽസ്കിസിലൂടെ ജെംഷദ്പൂർ എഫ്സി ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ചെന്നൈയിന് എതിരെ ജെംഷദ്പൂർ എഫ്സി ഒട്ടേറെ നീക്കങ്ങൾ നടത്തിയെങ്കിലും ഗോളടിക്കാനായില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here