ഐഎസ്എല്ലിൽ ബെംഗളൂരുവിനെ കുരുക്കി എഫ്സി ഗോവ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ചാണ് പോയന്റ് പങ്കിട്ട് പിരിഞ്ഞത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യം ഗോളടിച്ചത് ബെംഗളൂരു ആണ്. ഒരു ഹെഡ്ഡറിലൂടെ ബ്രസീലിയൻ ക്ലെയ്റ്റൻ സിൽവ ബെംഗളൂരു എഫ് സിയെ മുന്നിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ ജുവാനനിലൂടെ ബെംഗളൂരു എഫ് സി ലീഡ് ഇരട്ടിയാക്കി. എന്നാൽ പിന്നീടാണ് എഫ്സി ഗോവ മാസ്റ്റർ ക്ലാസ് പിറന്നത്. മൂന്ന് മിനുട്ടിൽ മാറിമറിഞ്ഞത് ബെംഗളൂരുവിന്റെ തലവര. ഇഗോർ അംഗുളോ മൂന്ന് മിനുട്ടിൽ ഇരട്ട ഗോളുകൾ നേടി എഫ്സി ഗോവക്ക് പോയന്റ് നേടിക്കോടുത്തു.
-Advertisement-