കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് പുതിയ ജേഴ്സികൾ വിപണിയിൽ എത്തി. പ്രൊഫഷണൽ ജേഴ്സി നിർമാതാക്കൾ ആയ റെയുർ സ്പോർട്സിന്റെ ഓൺലൈൻ വെബ് സൈറ്റ് വഴി ആണ് ജേഴ്സി സ്വന്തമാക്കാൻ പറ്റുക. 899 രൂപയാണ് ഹോം ജേഴ്സി, എവേ ജേഴ്സി, മൂന്നാം ജേഴ്സി എന്നിവയ്ക്ക് ഇട്ടിരിക്കുന്ന വില.
ജേഴ്സിയിൽ ഫാൻസിന് കസ്റ്റമൈസ് ചെയ്യാനുള്ള അവസരവുമുണ്ട്. ഫാൻസിന് പേരും അവർ ഇഷ്ടപ്പെടുന്ന നമ്പറും ചേർക്കണം എങ്കിൽ 100 രൂപ കൂടെ അധികം നൽകേണ്ടി വരും. ഒറിജിനൽ മാച്ച് ജേഴ്സിക്ക് ഒപ്പം Replica ജേഴ്സിയും ലഭ്യമാണ്. അതിന് 599 രൂപയാണ് വില. ആദ്യമെത്തുന്നവർക്ക് റെയുറിന്റെ വെബ്സൈറ്റ് വഴി വാങ്ങുന്നവർക്ക് ഡിസ്കൗണ്ടുകൾ ലഭ്യമാക്കുന്നുമുണ്ട്.
-Advertisement-