ഇടഞ്ഞ കൊമ്പനെ തടഞ്ഞ് നോക്കടാ. കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. ക്വാരന്റൈനിൽ ആയിരുന്ന ഫകുണ്ടോ പെരേരയും ജോർദാൻ മുറേയും ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഗോവയിൽ വൈകി എത്തിയതിനാൽ ഇരു താരങ്ങളും ക്വാരന്റൈനിലായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ ഇരു താരങ്ങൾക്കും നഷ്ടമായി. അതുകൊണ്ട് തന്നെ മോഹൻ ബഗാനെതിരെയുള്ള ആദ്യ കളിയിൽ ഇറങ്ങാൻ ബ്ലാസ്റ്റേഴ്സ് ന്യൂസ് സാധ്യത കൽപ്പിക്കുന്നില്ല. ബ്ലാസ്റ്റേഴ്സ് ന്യൂസിന് ലഭിക്കുന്ന വിവരമനിസരിച്ച് ഇരു താരങ്ങളും മാച്ച് ഫിറ്റ്നസ് തെളിയിച്ച ശേഷമേ ബ്ലാസ്റ്റേഴ്സ് ടീമിലെത്തു.
-Advertisement-