കേരള ബ്ലാസ്റ്റേഴ്‌സുമായി കൈകോര്‍ത്ത് പരിമാച്ച്

പരിമാച്ച് ന്യൂസിനെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ ടീമിന്റെ അസോസിയേറ്റ് സ്‌പോണ്‍സറായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. കായികവിനോദങ്ങള്‍ ഇഷ്ടപ്പെടുകയും അവയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള ഒരു സ്‌പോര്‍ട്‌സ്, ഇലക്ടോണിക് സപോര്‍ട്‌സ്, എന്റര്‍ടെയ്ന്‍മെന്റ് ഔട്ട്‌ലെറ്റാണ് പരിമാച്ച് ന്യൂസ്. എല്ലാ കായിക പ്രേമികള്‍ക്കും ഉന്നത നിലവാരമുള്ള സ്‌പോര്‍ട്‌സ് കവറേജും ഏറ്റവും പുതിയ കായിക വിശകലനവും നല്‍കാനാണ് പരിമാച്ച് ന്യൂസ് ശ്രമിക്കുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന സീസണിലെ മത്സരങ്ങളില്‍ താരങ്ങള്‍ ധരിക്കുന്ന ഔദ്യോഗിക കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ജേഴ്‌സിയുടെ വലത് സ്ലീവിന്റെ മുകള്‍ ഭാഗത്ത് പരിമാച്ച് ന്യൂസ് മുദ്ര ആലേഖനം ചെയ്യും.

കേരള ബ്ലാസ്‌റ്റേഴ്‌സുമായി ചേരുന്നത്, പരിമാച്ച് ന്യൂസിന്റെ മറ്റൊരു ഉയര്‍ന്ന സ്വാധീനം സൃഷ്ടിക്കുന്ന പങ്കാളിത്തമാണെന്നും ഒപ്പം ബ്രാന്‍ഡിന്റെ മാര്‍ഗദര്‍ശക സ്വഭാവത്തിന് കൂടുതല്‍ സുതാര്യത നല്‍കുന്നുവെന്നും പരിമാച്ച് ന്യൂസ് ഇന്ത്യ മാര്‍ക്കറ്റിങ് ലീഡ് ജപ്നീത് സിങ് സേതി പറഞ്ഞു. സമാനമായ കാര്യങ്ങള്‍ ചെയ്യുന്നവരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ഉറപ്പാക്കാന്‍ സ്വയം മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള ബന്ധം ഞങ്ങള്‍ക്ക് പ്രാധാന്യം കൊണ്ടുവരുമെന്നും പരിമാച്ച് ന്യൂസിനെ പരിചിത പേരാക്കി മാറ്റാന്‍ അത് സഹായിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ജപ്നീത് സിങ് സേതി പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here