കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയ്ല്ം
പ്രീസീസണിലെ അവസാന കളിയിൽ കേരള വിശ്വരൂപം പുറത്തെടുത്തു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ജെംഷദ്പൂർ എഫ്സിയെ തകർത്തത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ഏറ്റ പരാജയത്തിൽ നിന്നും വമ്പൻ തിരിച്ച് വരവാണ് മഞ്ഞപ്പട നടത്തിയത്. സഹൽ അബ്ദുൽ സമദും ഗാരി ഹൂപ്പറും ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്.
സൂപ്പർ സ്ട്രൈക്കർ ഗാരി ഹൂപ്പർ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗോളടിക്കുന്നത് . ജെംഷദ്പൂരിന്റെ ഓൺ ഗോളിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ. പ്രീസീസണിൽ നാലു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 2 വിജയവും ഒരു സമനിലയും ഒരു പരാജയവുമാണ് നേടിയത്.
-Advertisement-