ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം സഹലിനെ അനുമോദിച്ച് ഡേവിഡ് ജയിംസ്

മഞ്ഞപ്പടയുടെ യുവതാരം സഹലിനെ അനുമോദിച്ച് പരിശീലകൻ ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് സഹൽ കാഴ്ചവെച്ചത്. എടികെ ക്കെതിരെ ആദ്യ പകുതിയിൽ താരത്തെ ഡേവിഡ് ജെയിംസ് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്തിയ സഹലിനെ പിൻവലിലച്ചത് പൂർണമായും ഗെയിം പ്ലാനിന്റെ ഭാഗമാണെന്നും ജെയിംസ് കൂട്ടിച്ചെർത്തു.

പ്രീ സീസണ്‍ മത്സരത്തില്‍ തകർപ്പൻ പ്രകടനമാണ് സഹലിനു ടീമിൽ ഇടം നേടാൻ കാരണമായത്. മഞ്ഞപ്പടയുടെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സഹലിനു ഇന്ന് അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ കോച്ച് ഉറപ്പൊന്നും പറഞ്ഞില്ല. സഹൽ മികച്ച കഴിവുള്ള താരമാണെന്നും സഹലിനു മുൻപിൽ മികച്ച ഭാവിയുണ്ടെന്നും ജെയിംസ് കൂട്ടിച്ചെർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here