കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറായി ബൈജൂസ്

ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റില്‍ സ്‌പോണ്‍സറാക്കി ബൈജൂസുമായുള്ള സഹകരണം കേരള ബ്ലാസ്റ്റേഴ്‌സ് അഭിമാനത്തോടെ പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി 2020 നവംബര്‍ 20 മുതല്‍ ആരംഭിക്കുന്ന എല്ലാ ഐഎസ്എല്‍ മത്സരങ്ങളിലും താരങ്ങള്‍ ധരിക്കുന്ന ഔദ്യോഗിക കെബിഎഫ്‌സി ജേഴ്‌സിയുടെ മുന്‍വശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റില്‍ സ്‌പോണ്‍സറാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും ഐഎസ്എലില്‍ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അത്യന്തം സന്തോഷമുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ കായികവിനോദമാണ് ഫുട്‌ബോള്‍, തീര്‍ച്ചയായും ഒരു കായികവിനോദത്തേക്കാള്‍ ഉപരി സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതോരു വികാരമാണ്.

സ്‌റ്റേഡിയങ്ങളില്‍ നിന്നുള്ള മഞ്ഞപ്പടയുടെ ആരവം നഷ്ടമാവുമെങ്കിലും ഈ വര്‍ഷം കിരീടത്തിനായുള്ള കെബിഎഫ്‌സിയുടെ പോര്‍വിളി കാണാന്‍ എല്ലാ ആരാധകരും ആഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കെബിഎഫ്‌സിയെ സ്വന്തമെന്ന് വിളിക്കുന്ന, പിന്നില്‍ കരുത്തായി നില്‍ക്കുന്ന ടീമിന്റെ എക്‌സ്ട്രാ പ്ലയേഴ്‌സാണ് ആരാധകര്‍, അവരുടെ ദൃഢമായ പിന്തുണയെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് കാണിക്കുന്നതിനുള്ള ഞങ്ങളുടെ വഴിയാണിത്-ബൈജു രവീന്ദ്രന്‍ പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here