ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹോം മാച്ചിനിറങ്ങുകയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. വിജയത്തോട് തുടങ്ങിയ ഈ സീസണിലെ ആദ്യ മത്സരത്തിൽ അണ്ടര്‍ 17 ലോകകപ്പിലെ ഹീറോ ധീരജ് സിംഗായിരുന്നു വല കാത്തത്. കൊച്ചിയെ മഞ്ഞക്കടലാക്കാൻ ആരാധകർ കാത്തിരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല ആര് കാക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
റൊട്ടേഷൻ പോളിസിയുമായി ജെയിംസ് ആശാൻ ഒരുങ്ങുന്നുണ്ടെങ്കിലും മുംബൈക്കെതിരായ മത്സരത്തിലും ധീരജ് തന്നെ ഗോളിയാകും. അടുത്ത മത്സരം മുതലാവും റൊട്ടേഷൻ പോളിസി പ്രാബല്യത്തിൽ വരിക. കൊച്ചിയിലെ ആദ്യ മത്സരം കളറാക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഇത്തവണ കൂടുതൽ ഓർഗനൈസായി വിപുലമായ ഒരുക്കങ്ങളാണ് ആരാധകർ നടത്തുന്നത്.
-Advertisement-