ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ‘മാർട്ടിൻ ടെയ്ലർ’ ഷൈജു ദാമോദരന്റെ ഫുട്ബോൾ കമന്ററിയും. സാധാരണക്കാരിൽ സാധാരണക്കാരന് പോലും മനസിലാകുന്ന വിധത്തിൽ കാൽപ്പന്തിന്റെ കമനീയത വിവരിക്കുന്ന ഫുട്ബോൾ കമന്ററി പുതിയ സീസണിനൊപ്പം തിരിച്ചു വന്നു. “ആദ്യ വെടി ആശാന്റെ നെഞ്ചത്ത്” എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഇരട്ട ഗോൾ വിജയത്തിനിടെ ഷൈജു ദാമോദരന്റെ പവർ പഞ്ച് ഡയലോഗ്.
ഇന്ന് മുംബൈ സിറ്റിയെ പഞ്ഞിക്കിടാൻ കൊച്ചിയിൽ ആർത്തലയ്ക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുമ്പോൾ ലോകത്തിന്റെ എല്ലാകോണിലും ടെലിവിഷന് മുന്നിൽ ഇരിക്കുന്ന മഞ്ഞപ്പടയുടെ ആരാധകർക്ക് ആവേശമാകാൻ ഷൈജു ദാമോദരനുണ്ട്. മഞ്ഞപ്പടയുടെ കടുത്ത ആരാധകനായ ഷൈജു ദാമോദരന്റെ ഓരോ വാക്കും ചെന്ന് കേറുന്നത് നെഞ്ചിൽ മഞ്ഞപ്പടയെ പ്രതിഷ്ഠിച്ച ആരാധകരിലേക്കാണ്.
-Advertisement-