ഏഷ്യൻ കപ്പ് നടത്താൻ കേരളം റെഡി. ഏഷ്യൻ കപ്പ് നടത്താനായി കേരളവും തയ്യാറാണെന്ന് കായിക മന്ത്രി ഇപി ജയരാജൻ. കേരളം 2027ലെ ഏഷ്യൻ കപ്പ് വേദികളിൽ ഒന്നാവാൻ ശ്രമം തുടങ്ങിയ കാര്യം ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഔദ്യോഗിക മായി അറിയിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യൻ കപ്പ് കേരളത്തിൽ എത്തിക്കുവാൻ ശ്രമിക്കുന്നു എന്നത് ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
കൊച്ചിയും തിരുവനന്തപുരവും വേദികളായി നൽകാനുള്ള സമ്മതപത്രമാണ് ഇപ്പോൾ നൽകിയീരിക്കുന്നത്. എങ്കിലും അനുമതി ഒരുവേദിക്ക് മാത്രമേ ലഭിക്കൂ. ഇന്ത്യയിൽ ഇതുവരെ ഏഷ്യൻ കപ്പ് നടന്നിട്ടില്ല. ഇന്ത്യക്ക് പുറമേ ഖത്തർ,സൗദി അറേബ്യ,ഇറാൻ എന്നീ രാജ്യങ്ങളും ഏഷ്യൻ കപ്പ് ഹോസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മലയാളി കായിക പ്രേമികൾ ഈ വാർത്ത കേട്ട് ആവേശത്തിലാണ്.
-Advertisement-