ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ ആദ്യ ചുവപ്പ് വാങ്ങിയ താരമെന്ന കുപ്രസിദ്ദി എടികെയുടെ സെന റാൾട്ടെയ്ക്ക് സ്വന്തം. എ.ടി.കെ Vs നോർത്ത് ഈസ്റ്റ് സൂപ്പർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ തന്നെ ചുവപ്പ് കണ്ടു സെന റാൾട്ടെയ്ക്ക് പുറത്ത് പോകേണ്ടി വന്നു. സെന റാൾട്ടെയുടെ പുറത്താകൽ എടികെക്ക് കനത്ത തിരിച്ചടിയായി.
തുടർച്ചയായ രണ്ടു മഞ്ഞക്കാർഡുകൾ കണ്ടാണ് കൊൽക്കത്തൻ താരം പുറത്ത് പോയത്. ഇതോടെ എടികെ പ്രതിരോധത്തിലായി. പത്ത് പേരുമായി അവസാനം വരെ പൊരുതിയെങ്കിലും 89ആം മിനുട്ടിൽ റൗളിംഗ് ബോർജസിന്റെ ഗോളിൽ നോർത്ത്ഈസ്റ്റിന്റെ സ്വന്തമായി മത്സരം. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിയോടൊപ്പമായിരുന്ന സെന റാൾട്ടെ ഈ സീസണിലാണ് എടികെയിൽ എത്തിയത്.
-Advertisement-