മെസ്സിയും ബാഴ്സയും വിട്ട് സുവാരസ് ഇനി റൊണാൾഡോയോടൊപ്പം. ആരാധകർ കാത്തിരിക്കുന്ന ട്രാൻസ്ഫർ നടക്കാൻ പോവുന്നു. ലാ ലീഗയിൽ ബാഴ്സലോണയിൽ മെസ്സിക്കൊപ്പം കളിച്ച സുവാരസ് ഇറ്റലിയിൽ. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന്റെ താരമായാണ് സുവാരസ് ടൂറിനിൽ എത്തുക. യുവന്റസിൽ സൂപ്പർസ്റ്റാർ റോണാൾഡോയോടൊപ്പമാണ് ഇനി സുവാരസ് കളിക്കുക.
വർഷം 10 മീല്ല്യണോളം ആകും സുവാരസിന്റെ യുവന്റസിലെ ശമ്പളം. 2014ൽ ആണ് ലിവർപൂൾ വിട്ട് ബാഴ്സയിലേക്ക് സുവാരസ് എത്തിയത്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ഒട്ടേറെ കീരീടങ്ങൾ ബാഴ്സയിൽ മെസ്സിക്കൊപ്പം സുവാരസ് നേടി. ഇനി റോണാൾഡോയോടൊപ്പം കിരീടവേട്ടക്കാണ് സുവാരസിന്റെ ശ്രമം.
-Advertisement-