ബാഴ്സലോണയെ കോടതി കേറ്റീട്ട് ക്ലബ്ബ് വിടാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചത് എന്ന് ലയണൽ മെസ്സി. മാസങ്ങൾക്ക് മുൻപ് തന്നെ ബാഴ്സലോണ വിടുമെന്ന് ക്ലബ്ബിനെ അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ബാർതൊമെയു തനോട് എപ്പോൾ വേണമെങ്കിലും ക്ലബ് വിടാം എന്നായിരുന്നു നേരത്തെ പറഞ്ഞത്.
പിന്നിട് വാക്ക് മാറ്റി. ബാർതമൊയുവിനെ പോലെ വാക്ക് മാറ്റാൻ തനിക്കറിയില്ല. ഒരു കൊല്ലം കൂടി ക്യാമ്പ് നൗവിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാമെല്ലാമായ ക്ലബ്ബിനെ അങ്ങനെ വിട്ട് പോവാൻ തനിക്ക് പറ്റില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.
-Advertisement-