ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾ കീപ്പർ ടി.പി രേഹനേഷിനെ റാഞ്ചി ജെംഷഡ്പൂർ എഫ്സി. പ്രമുഖ സ്പോർട്ട്സ് മാധ്യമമായ ഗോൾ ഡോട്ട് കോംമാണ് ഈ വാർത്ത പുറത്ത് വിട്ടത്.
ഡച്ച് പരിശീലകൻ എൽകോ ഷെറ്റോറിയോടൊപ്പം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നും കൊച്ചിയിൽ എത്തിയ രേഹനേഷിന് ജന്മ നാട്ടിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെക്കാൻ സാധിച്ചിരുന്നില്ല.
ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമ്പോൾ റെഹ്നേഷിന്റെ പിഴവുകളിൽ ആരാധകർ കലിപ്പിലായിരുന്നു. സമൂഹ മാധ്യമങ്ങൾ ഏറെ വിമർശനം ഏറ്റു വാങ്ങിയിരുന്നു ടിപി റെഹ്നേഷ്.
-Advertisement-