അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു എന്ന വാർത്ത വന്നതിന് ശേഷം ഫുട്ബോൾ ലോകം ചൂട് പിടിച്ചിരിക്കുകയാണ്. മെസ്സി ഇനി ഏത് ക്ലബ്ബിലേക്ക് പോകും എന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ പരക്കുകയാണ്. അതിനിടയ്ക്കാണ് മെസ്സിയെ ഐ ലീഗിലേക്ക് എന്ന തരത്തിലൊരു ട്വീറ്റുമായി ഗോകുലം വന്നത്.
നെക്സ്റ്റ് ഫ്രൈഡേ അനൗൺസ്മെന്റ് എന്ന ട്വീറ്റുമായാണ് ഗോകുലം വന്നത്. ഗോകുലം ജേഴ്സിയിൽ മെസ്സി നിൽക്കുന്ന ഫോട്ടോയുള്ള ട്വീറ്റാണ് ഗോകുലം ക്വോട്ട് ചെയ്തിരിക്കുന്നത്. ഗോകുലത്തിന്റെ ജേഴ്സിയിൽ മെസ്സിയെ കാണുന്നതിലുള്ള കൗതുകം ഫുട്ബോൾ ആരാധകരും പങ്ക് വെക്കുന്നുണ്ട്.
-Advertisement-