ലയണൽ മെസ്സിയുടെ ആരാധകർക്ക് ഒരു മോശം വാർത്ത. ബാഴ്സലോണയുടെ ആരാധകരുടെ നെഞ്ചിടിപ്പ് ഏറുന്നു. സ്പെയിനിൽ നിന്ന് വരുന്ന വാർത്തകൾ അനുസരിച്ച് ലയണൽ മെസ്സി ക്ലബ്ബ് വിടുന്നു. മെസ്സിയും ക്ലബുമായി നടത്തിയ ചർച്ചയിൽ മെസ്സി ക്ലബ് വിടാൻ ഉറപ്പിച്ചതായി ക്ലബിനെ അറിയിച്ചതായാണ് സ്പെയിനിൽ നിന്നും റിപ്പോർട്ടുകൾ.
ഈ വാർത്ത കേട്ട ബാഴ്സലോണയുടെ ആരാധ്കർ ക്ലബ്ബിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തി. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ഏറ്റ 8-2 ന്റെ വമ്പൻ പരാജയമാണ് ബാഴ്സയിൽ ഇപ്പോൾ പ്രശ്നങ്ങൾ പൊട്ടിമുളക്കാൻ കാരണം. മാനേജ്മെന്റുമായി മെസ്സി കലിപ്പിലാവാനും കാരണം ഇത് തന്നെയാണ്. വൈകാതെ ബാഴ്സയുടെ ഒഫീഷ്യൽ പ്രതികരണം വരും.
-Advertisement-