ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടേറ്റ പരാജയത്തിൽ നിന്ന് കരകയറാൻ കോപ്പലാശാന്റെ എ.ടി.കെ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇരു ടീമുകൾക്കും ആദ്യ ജയമാണ് ലക്ഷ്യം. കഴിഞ്ഞ സീസണിൽ വെറും ഒരു എവേ മത്സരത്തിൽ മാത്രമെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചിരുന്നുള്ളൂ.
എഫ്.സി ഗോവക്കെതിരെ നേടിയ സമനിലയുമായാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
-Advertisement-