യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിയോണിനെ തകർത്ത് ജർമ്മൻ ചാമ്പ്യൻസ് ബയേൺ മ്യൂണിക്ക്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബയേണിന്റെ ജയം. ബാഴ്സക്കെതിരെ 8 അടിച്ച ബയേൺ ഇത്തവണ ഫ്രഞ്ച് ടീമിനോട് കാരുണ്യം കാണിച്ചു. വാശിയോടെ കളിച്ച ലിയോണിനെ 3 ഗോളുകൾ മാത്രമാണ് ജർമ്മനിയിലെ ടീം അടിച്ചത്.
മുൻ ആഴ്സണൽ താരം ഗനാബ്രി 2 ഗോളടിച്ചപ്പോൾ വെടിക്കെട്ട് ഫോമിലുള്ള ലെവൻഡോസ്കി ഒന്നടിച്ചു. ഇനി ലിസ്ബണിലെ ഫൈനലിൽ നെയ്മറിന്റെ പിഎസ്ജി ആണ് ബയേണിന്റെ എതിരാളികൾ. ബയേൺ ആറാം കിരീടം നോക്കുമ്പോൾ സുൽത്താന്റെ ചിറകിലേറി പിഎസ്ജി കന്നിക്കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
-Advertisement-