ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി പിഎസ്ജി ഫൈനലിൽ. ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജി ഫൈനലിൽ കടന്നത്. രണ്ട് അസിസ്റ്റും ഒരു ഗോളും കൊണ്ട് ഡിമരിയ കളം നിറഞ്ഞപ്പോൾ സൂപ്പർ ഡ്രിബിളുകൾ കൊണ്ട് തരംഗമുണ്ടാക്കി നെയ്മറും പിഎസ്ജിയെ നയിച്ചു. മാർക്കിനസ്, ഡിമരിയ, ജുവാൻ ബെർനാട് എന്നിവരുടെ ഗോളുകളാണ് പിഎസ്ജിക്ക് തുണയായത്.
സൂപ്പർ താരങ്ങളായ നെയ്മറും എംബപ്പെയും ഗോളടിച്ചില്ലെങ്കിലും പിഎസ്ജിക്ക് വേണ്ടി ഇന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജർമ്മനിയിലെ കറുത്ത കുതിരകളായ പിഎസ്ജിക്ക് ഇന്ന് അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. കളിയുടെ സർവ്വധിപത്യവും പിഎസ്ജിക്കായിരുന്നു. പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടക്കുന്നത് ഇതാദ്യമായാണ്. ബയേൺ – ലിയോൺ മത്സരവിജയികളാണ് പിഎസ്ജിയുടെ ഫൈനലിലെ എതിരാളികൾ.
-Advertisement-